ഒത്തിരി നാളുകള്‍ക്ക് ശേഷം ബ്ലോഗനയിലേക്ക് ...
മധ്യ വേനലവധിക്കു ശേഷം സ്കൂളിലേക്ക് മടങ്ങി വന്ന വിദ്യാര്‍ഥിയെപ്പോലെ തോന്നുന്നു.. എല്ലാം ഒരു പുതുമ... ഏറെ പറയാനുണ്ട്.. എവിടെ നിന്ന് തുടങ്ങണമെന്നറിയില്ല...
ഇതിനു മുന്നേ ഞാനെന്തെങ്കിലും പറയാന്‍ ശ്രമിച്ചിട്ട് ഒന്നര വര്‍ഷമായി.. ഈ കാലയളവില്‍ ഒത്തിരി യാത്രകള്‍. കണ്ടുമുട്ടലുകള്‍,കൂടിച്ചേരലുകള്‍... ഏറെ പറയാനുണ്ട്! യാത്രകള്‍ ഒരു രസം തന്ന്നെയാണ് അന്നും ഇന്നും ... പുത്തന്‍ കാഴ്ചകള്‍, അറിവുകള്‍, കണ്ടെത്തലുകള്‍.. എല്ലാം.. ജോലിയും അത്തരത്തിലുള്ളതാനെങ്കിലോ ?
ഒന്നാം തിയതി കൈ നിറയെ പണം... ആദ്യത്തെ ആഴ്ച മുഴുവന്‍ ആഘോഷം.. വാടക,പത്രം, കേബിള്‍, വാട്ടര്‍ ഇത്യാതി താല്പര്യമില്ലാത്ത ചെലവുകള്‍ . പുറത്തു നിന്നെ ഫുഡ് കഴിക്കൂ..ഒന്നരാടന്‍ ദിനങ്ങളില്‍ മദ്യവും വേണം..(ബിയര്‍ എങ്കിലും).രണ്ടാമത്തെ ആഴ്ച കൂടി തട്ടി മുട്ടി കടന്നു പോകും..മൂന്നാമത്തെ ആഴ്ച കടം വാങ്ങിയെങ്കിലും കാര്യങ്ങള്‍ ഓടിക്കും...അവസാന ആഴ്ച 'കഞ്ഞി ' തന്നെ രക്ഷ..
അങ്ങനെ പോകുന്നു നമ്മുടെ ജീവിതമാം സാഗരം.. ഇതിനിടയില്‍ അല്പം സമയം ബ്ലോഗനക്കുകൂടി കണ്ടെത്താന്‍ തീരുമാനിച്ചു.
ഒരു ജിപ്സിയുടെ യാത്ര വിവരണങ്ങള്‍ തുടര്‍ന്നുള്ള നാളുകളില്‍ സജീവമാക്കണം..

.jpg)