Blog Archive

Wednesday, February 08, 2012

"തിരിച്ചു വരവ്"


ഒത്തിരി നാളുകള്‍ക്ക് ശേഷം ബ്ലോഗനയിലേക്ക്  ...


മധ്യ വേനലവധിക്കു ശേഷം സ്കൂളിലേക്ക് മടങ്ങി വന്ന വിദ്യാര്‍ഥിയെപ്പോലെ തോന്നുന്നു.. എല്ലാം ഒരു പുതുമ... ഏറെ പറയാനുണ്ട്‌.. എവിടെ നിന്ന് തുടങ്ങണമെന്നറിയില്ല...

ഇതിനു മുന്നേ ഞാനെന്തെങ്കിലും പറയാന്‍ ശ്രമിച്ചിട്ട്  ഒന്നര വര്‍ഷമായി.. ഈ കാലയളവില്‍ ഒത്തിരി യാത്രകള്‍. കണ്ടുമുട്ടലുകള്‍,കൂടിച്ചേരലുകള്‍... ഏറെ പറയാനുണ്ട്‌!  യാത്രകള്‍ ഒരു രസം തന്ന്നെയാണ് അന്നും ഇന്നും ... പുത്തന്‍ കാഴ്ചകള്‍, അറിവുകള്‍, കണ്ടെത്തലുകള്‍.. എല്ലാം.. ജോലിയും  അത്തരത്തിലുള്ളതാനെങ്കിലോ ?
ഒന്നാം തിയതി കൈ നിറയെ പണം... ആദ്യത്തെ ആഴ്ച മുഴുവന്‍ ആഘോഷം.. വാടക,പത്രം, കേബിള്‍, വാട്ടര്‍ ഇത്യാതി താല്പര്യമില്ലാത്ത ചെലവുകള്‍ . പുറത്തു നിന്നെ ഫുഡ്‌ കഴിക്കൂ..ഒന്നരാടന്‍ ദിനങ്ങളില്‍ മദ്യവും വേണം..(ബിയര്‍ എങ്കിലും).രണ്ടാമത്തെ ആഴ്ച കൂടി തട്ടി മുട്ടി കടന്നു പോകും..മൂന്നാമത്തെ ആഴ്ച  കടം വാങ്ങിയെങ്കിലും കാര്യങ്ങള്‍ ഓടിക്കും...അവസാന ആഴ്ച 'കഞ്ഞി ' തന്നെ രക്ഷ..


അങ്ങനെ പോകുന്നു നമ്മുടെ ജീവിതമാം സാഗരം.. ഇതിനിടയില്‍ അല്പം സമയം  ബ്ലോഗനക്കുകൂടി കണ്ടെത്താന്‍ തീരുമാനിച്ചു.




ഒരു  ജിപ്സിയുടെ യാത്ര വിവരണങ്ങള്‍ തുടര്‍ന്നുള്ള നാളുകളില്‍ സജീവമാക്കണം..